Sunday, August 23, 2009

നോവ്

കുഞ്ഞു പൂക്കളെ
കാണാതെ
ഞാന്‍ തീര്‍ത്ത
വസന്തങ്ങളില്
ആയിരം കറുത്ത പക്ഷികള്
ചിറകിട്ടടിക്കവെ

ഈ ജനലുകള്ക്കിപ്പുറത്തെ
തേങ്ങലുകളുടെ
രാപ്പാര്റ്ക്കലുകളില്
നിന്റെ തണലുകള്‍
എന്റെ ഉള്ളില്
ഞാന്‍ അറിയാതെ
സുഗന്ധം തിരഞ്ഞപ്പോള്‍

എന്റെ കണ്ണുകള്‍
നിറഞ്ഞതും
മൊഴികള്‍ അടര്ന്നതും
നിന്‍റെ നെഞ്ചിന്‍ വരമ്പില്‍
എന്‍റെ സ്വപ്ന കൂട് വിരിഞ്ഞതും

എല്ലാം കാലത്തിന്റെ
എകാന്തതക്ക് ഇരുളടഞ്ഞീകൈവഴികളില്
എനിക്ക് കൂട്ടായി മാത്രം
വന്ന തണുപ്പാറ്ന്ന
ചെറു വേദനകള് മാത്രം

4 comments:

  1. ആദ്യാ‍ാക്ഷരം ഞാൻ തന്നെ കുറിക്കാം....
    ഒരു തണലായ്,തുണയായ് എന്നും ഉണ്ടാവട്ടെ...

    ReplyDelete
  2. sathyamayittum enikku manasilayilla divya...?

    ReplyDelete
  3. "e janalukalkkippurathe ....sugendham thiranjappol. "
    manoharamayirikkunnu Divya...
    ithu matramalla ella varikalum...
    thudarnnu ezhuthuka...
    ente ella aasamsakalum ....

    ReplyDelete
  4. ദിവ്യേച്ചി..ബ്ലോഗ്‌ വായിച്ചിട്ട് എന്തേലും ഒരു അഭിപ്രായം പറയണം ന്നു എന്നും ഓര്‍ക്കും ഞാന്‍.. പക്ഷെ നല്ലതാന്ന് പറയാന്‍ നിക്ക് അതിലെ ഒന്നും മനസ്സിലാവാറില്ല..പിന്നെ എല്ലാരും നല്ല അഭിപ്രായം പറയുമ്പോള്‍ ചാടിക്കേറി ചീത്ത ആണെന്ന് പറയാനും വയ്യ...അടി വരണ വഴി വേറെ വേണ്ടല്ലോ...ന്നാലും എഴുതണം കേട്ടോ..ഈ ഭാഷ മനസ്സിലകുന്നവര്‍ക്ക് വേണ്ടിയും പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് വേണ്ടിയും...ഈ സാഹിത്യം മനസ്സിലായില്ലേലും ആ മനസ്സിന്റെ നന്മ എനിക്കിപ്പോള്‍ അറിയാം...എനിക്ക് നല്‍കുന്ന സപ്പോര്‍ട്ടും അത്ര വലുതാണ്..... ഇപ്പോള്‍ നന്ദി പറയണില്ല...എല്ലാം കൂടെ അവസാനം പറയാം കേട്ടോ....

    ReplyDelete