Saturday, July 4, 2009

ഭ്രാന്തി

“ച്ലും”………. ശബ്ദം കേട്ടു തിരിഞ്ഞപ്പോൾ പുറകിൽ ഉണ്ണിക്കുട്ടൻ. “ന്താ അവിടൊരൊച്ചാ കേട്ടൂലൊ… …? ….ഈശ്വരാ…പൊട്ടിച്ചൂലൊ ആ കുരുത്തം കെട്ട ചെക്കൻ… എല്ലാം പടുമുളയാണല്ലോ ന്റെ ഗുരുകാർന്നോന്മാരേ….” തളത്തിൽ അമ്മമ്മേടെ ശാപവിളി….

“ഞാൻ ഒന്നും ചെയ്തില്ല്യാ അമ്മുചേച്ചി…ഓടിയപ്പൊ
അറിയാണ്ടെ കൈ തട്ടീതാ…..അമ്മമ്മ എല്ലാത്തിനും ന്നോട് ദേഷ്യപ്പെടും…”

വിതുമ്പാൻ തുടങ്ങിയ അവനെ ചേർത്താശ്വസിപ്പിക്കുമ്പോൾ ഓർത്തു. നിന്നോടു മാത്രമല്ല…ഇയിടെയായി എല്ലാരോടും ഇങ്ങനെത്തന്നെയാ……പാവം എന്റെ അമ്മമ്മ….തറവാടിനും സന്തതി പരമ്പരകൾക്കും വേണ്ടി പ്രാർത്ഥിച്ചും നോമ്പുനോറ്റും തളർന്നു പോയിരിക്കുന്നു…..
ചെയ്ത പ്രർത്ഥനകൾക്കൊന്നും ഫലമില്ല്ലതായീന്നു തോന്നുമ്പോൾ എല്ലാരും ഇങ്ങനെത്തന്നെയാവും…..എല്ലാത്തിനേയും ശപിക്കും…കണ്ണീരില്ലാതെ കരയും….ഒടുവിൽ സത്യത്തെ സ്വീകരിക്കും. പക്ഷെ….…

ആറ്റുനോറ്റും ഉരുളികമിഴ്ത്തിയും ഉണ്ടാ‍യ, തറവാട്ടിലെ ഒരേ ഒരു പെൺതരി ബോധത്തിന്റേയും അബോധത്തിന്റേയും നീർച്ചാലുകളിൽ എവിടെയൊക്കെയോ മുങ്ങിത്തപ്പുമ്പോൾ…..
അത്ര എളുപ്പമൊന്നുമല്ല അത്…എന്നാലും…..

ഉണ്ണികുട്ടനെ സമാധാനിപ്പിച്ച് പറഞ്ഞയച്ചപ്പോൾ തളത്തിൽ നിന്നും വിളികേട്ടു….പൂജ തുടങ്ങാനിട്ടുണ്ടാവും….താഴെ ഗന്ധർവ്വ പൂജയാണ്…കന്യകയായ പേരക്കുട്ടിയുടെ ആയുസ്സും ആരോഗ്യവും തിരിച്ചുകൊടുക്കാൻ ഗന്ധർവ്വനോടു പ്രാർത്ഥിക്ക്യാണ് അമ്മമ്മ….

താഴേക്കിറങ്ങുമ്പോൾ വെറുതെ കണക്കു കൂട്ടാൻ നോക്കി…എത്രാമത്തെ പൂജയാണിത്…? നാല്…അല്ല അഞ്ച്….അതോ ആറോ..? എന്നായിരുന്നു അവസാനത്തെ പൂജ…? ഇന്നലെ…?
ഇന്നലെ ഞാൻ ഉണ്ടായിരുന്നോ…? അപ്പൊ നാളെ…?

ഓർമ്മിക്കാൻ പറ്റുന്നില്ല… എനിക്കു ചിരി വരുന്നു…..അക്കങ്ങളും അക്ഷരങ്ങളും എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നു….

നിറങ്ങൾ വാരിവിതറിയ കളത്തിൽ ഇരുത്തിയപ്പോൾ ചുറ്റിനും നോക്കി…എല്ലാരുടെയും ശ്രദ്ധ പൂജയിലാണ്…
വീണ്ടും ചിരി വന്നു….
ഇപ്പൊ വരും…അവൻ….എന്റെ ഗന്ധർവ്വൻ…
ഇപ്പൊ വിളിക്കും അവൻ…“പെണ്ണേ….എടീ…”

എന്നും ഞാൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കും ഇവിടെ…എനിക്കു പെട്ടെന്നു ദേഷ്യം വരും…അതുകൊണ്ടാ….
പക്ഷെ പൂജയിൽ ഞാനൊരു വേലയും കാണിക്കില്ല…പൂജയിൽ അവൻ വരും…എനിക്കവനെ കാണണം…എനിക്കു മാത്രെ അവനെ കാണാൻ കഴിയൂ…

പൂജാരിയെ എനിക്കിഷ്ട്ടല്ല….എന്നെ തുറിച്ചു നോക്കും എപ്പൊഴും….
പൂജാരിയുടെ മുന്നിൽ പട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ടാവും അവനെ…പൂജ തുടങ്ങിയാൽ അവൻ എണീറ്റു വരും…ഞങ്ങൾ ഒരുപാടു സംസാരിക്കും…അവനെന്റെ മടിയിൽ തല ചായ്ച്ചു കിടക്കും…ഞാൻ പറയണതെല്ലാം കേൾക്കും…ചെലപ്പൊ എന്നെ ഉമ്മ വയ്ക്കും…എല്ലാ ചടങ്ങും കഴിഞ്ഞ് , പൂജാരിയ്ക്കു ദക്ഷിണ കൊടുക്കാൻ അമ്മമ്മ പറയുന്ന നേരം വരെ…
.അപ്പൊ അവനെന്നൊടു പൊയ്ക്കോളാൻ പറയും…ഞാൻ പതുക്കെ എണീറ്റു പോവും…..തിരിഞ്ഞു നോക്കിയാലും അവൻ അവിടെത്തന്നെ ഉണ്ടാവും….

പക്ഷെ….?
ഇന്നെന്താ പറ്റിയേ…? ഇന്നെന്താ വരാത്തേ…..?
മറന്നോ എന്നെ…?
പറ്റില്ല….എനിക്കവനെ കാണണം…“അമ്മമ്മേ….എനിക്കവനെ കാണണംന്നാ പറഞ്ഞെ…..”എന്റെ ശബ്ദം കൂടി പോയോ…? അയാളെന്തിനാ എന്നെ തുറിച്ചു നോക്കണെ…?

എന്നെ അടിക്കണ്ടാന്നു അയാളോടൊന്നു പറയു അമ്മമ്മെ…എനിക്കു വേദനിക്കണ്ണ്ട്….നല്ലോണം വേദനിക്കണ്ണ്ട്….
അല്ല അയാളല്ല…അയാളല്ല എന്നെ അടിക്കണെ….വേറെ ആരൊ..?
അവൻ…!
അവനാ എന്നെ അടിക്കണെ…!
എന്തിനാ….എന്തിനാ….അവൻ….എന്നെ…?
വേണ്ട…വേണ്ട…..എന്നെ ഒന്നും ചെയ്യണ്ടാ…ഒന്നു പറയ്യ്യൊ…ആരെങ്കിലും….?
തലകറങ്ങുന്ന പോലെ…എന്നെ പിടിക്കു…അല്ലെങ്കിൽ ഞാൻ ഇപ്പൊ വീഴും….
അമ്മമ്മേ…..അമ്മമ്മേ……?
“ഈശ്വരന്മാരെ…..എന്റെ കുട്ടിയെ കാത്തോളണേ….” മടിയിലേയ്ക്കു എന്റെ ശിരസ്സെടുത്തു വയ്ക്കുമ്പൊൾ അമ്മമ്മേടെ ശബ്ദം….
താനെ അടഞ്ഞു പോകുന്ന കണ്ണിലേയ്ക്കു മടങ്ങുമ്പോഴും വെറുതെ ഓർത്തു…..പാവമല്ലെ ഞാൻ….? സ്നേഹിച്ചിട്ടല്ലെയുള്ളു അവനെ… ?
പിന്നെന്തിനാ…?അവനെന്തിനാ എന്നെ അടിച്ച്ത്...? വേദനിപ്പിച്ചത്….?
എന്തിനാ എന്നെ………???

15 comments:

  1. Bodhavum abodhavum idakalarumpol manassu manthrikuunathu kelkam,angine oru nimishathil manasilunarnna roopangalku mughamilla,swaramlla.Athmavu mathramayi alayunna chilar..

    ReplyDelete
  2. Dear Divya,

    EE thikkinum thirakkinumidayil nammal marannu thudangiya jeevitha yadhayarthangalude pachayaya avishkaram. In reading itself get a liveness. Ya it happend just away like that feeling. Your words & style of presentations are something superb. But keep in mind it is no your best one. The best yet to come then only creativity will work for you.

    BEST REGARDS
    @noop

    ReplyDelete
  3. നല്ല എഴുത്ത്......ഇത്തിരി നോവ്‌ നല്‍കുന്ന കഥ...
    വളരെ ഇഷ്ടായി ട്ടോ

    ReplyDelete
  4. nannayittundu divya...manoharam....
    oralpa neratheykku enthokkeyo minni manju manasil....oru nimisham aval aaranenna oru thonnal manasilekku oodi vannu....avalil nammalil palarum ille....
    veendum ezhuthuka...kalpanayekkal jeevithathil ninnum pakarthunnavaykkanu kuduthal manoharamayirikkuvan kazhiyuka.....

    ReplyDelete
  5. hey divya nannayittundu ketto, illusions ine kootu pidichu engilum ithile varigal athimanoharam...ee kathayile avale njan ente jeevithathil evideyokkeyo vechu kandu muttiya pole, sneham nastapetta kaamukiyilo, atho bharthavu nastapetta bharyilo...aranaval...ariyilla...ninte varikal enne evideyokkeyo kondu poyi...pinne, branthi ammoommayum unnikkuttanum ellam nammal evideyokkeyo kandu maranja allengil ennum kaanunna ororo kathapaathrangal...well knit story...

    nirtharuthu thudarnnum ninte ithu pole sundarmaya sambhavanagal ee blog il pratheeskhikkunnu.....

    snehapoorvam

    ReplyDelete
  6. ninte madhura nimishangalil ninne ottayaakki ,ninne vedhanippichu kadannu poya aa ganthavrvane nee innum snehikkunnundo ????

    ReplyDelete
  7. പുതുമയായ ആശയമല്ല ...
    എങ്കിലും എഴുതിയ ശൈലിക്ക് പേറ്റന്റ്‌ അവകാശപ്പെട്ടാല്‍ തെറ്റില്ല ...
    കവിതയുടെ ഒരു ശൈലി ആയ പോലെ തോന്നി ...
    ചില ഭാഗങ്ങളില്‍ എഴുത്ത് കാരിക്ക് എന്തെങ്കിലും കുത്തി നിറക്കാന്‍ ആഗ്രഹം ഉള്ളത് പോലെ ...
    'പൂജ…? ഇന്നലെ…?
    ഇന്നലെ ഞാൻ ഉണ്ടായിരുന്നോ…? അപ്പൊ നാളെ…?' ഈ നാളെ എന്ന് പറഞ്ഞതിന്റെ അര്‍ഥം ഒന്നും തെളിയാതെ പോയി ..

    എങ്കിലും ആശ്വസിക്കാം ...
    .ഒരു പൈങ്കിളി സാഹിത്യത്തില്‍ നിന്നും ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു ...എഴുത്തുകാരിക്ക്‌ ആശംസകള്‍

    ReplyDelete
  8. ആ ഗന്ധർവ്വന് മുഖമില്ല.അതൊരു ഭ്രാന്തിയുടെ ജൽ‌പ്പനങ്ങൾ മാത്രം

    ReplyDelete
  9. കവിതകളാണു ഞാൻ ഇവിടെ പ്രതീക്ഷിച്ചത്...
    സ്വീകരിച്ചതോ ...ഗന്ധർവ്വനും അവന്റെ കൂട്ടുകാ‍രിയും..
    കഥയിലെ അന്തരീക്ഷം അതു പോലെ മനസ്സിൽ പതിഞ്ഞു...
    അവതരണം നന്ന്..

    ReplyDelete
  10. Avan chilappozokke angineyumanu...! Vibhramippikkunna kazchakalilekku namme thalliyittittu, pinnil ninnum kuthi vedanippichu aarthu chirikkum...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  11. കൊള്ളാം, നന്നായിട്ടുണ്ട്.

    എങ്കിലും എന്തൊക്കെയോ എവിടെയൊക്കെയോ പറയാന്‍ വന്നിട്ട് മറന്നു പോയതു പോലെ.. ഒരുപാട് പറയാന്‍ ആഗ്രഹിച്ചിട്ട് ഇടയ്ക്കെപ്പോഴോ മൗനം മനസ്സിനെ മറച്ച പോലെ.. ക്‍

    ചില വാക്കുകള്‍ക്ക് പൂര്‍ണ്ണമായ ഒരര്‍ഥം കൈവന്നില്ല എന്നു തോന്നി.

    ആശയം കൊള്ളാം. നല്ല അവതരണം.. ഇനിയും ഒരുപാട് മുന്നോട്ട് പോകണം...


    സ്നേഹത്തോടെ,

    ഹരി വില്ലൂര്‍.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. valare nannayittundu... puthiya chintakalkkayi kathirikkunnu

    ReplyDelete
  14. കുമരനല്ലുരില്‍ മഴപെയ്തിരുന്നു...
    പെയ്യുന്നുണ്ട്,..
    ആ മഴയില്ല,മഴയുടെ നേരിയ കുളിരുണ്ട് ഭ്രാന്തിയില്‍
    പുന്നയൂര്‍ കുളത്ത് നീര്‍മാതളം പൂത്തിരുന്നു..
    സുഗന്ധം തന്ങിനില്‍ക്കുന്നുണ്ട്..
    അതിന്‍റെ സുഗന്ധമില്ല നേരിയ വാസനയുണ്ട് ഭ്രാന്തിയില്‍
    ആശംസകള്‍..

    ReplyDelete
  15. ഒരു നോവു പടർത്തിയ എഴുത്ത്..

    ReplyDelete